Posts

Hallumose നൊപ്പം ഒരു yercurd ട്രിപ്പ്‌

Image
  Hallumose നൊപ്പം ഒരു yercurd ട്രിപ്പ്‌ സമ്മർ ആയാൽ തൃച്ചി വെന്ത് പൊള്ളാൻ തുടങ്ങും ചിലപ്പോ 40+ ഒക്കെ temperature ഇരച്ചു കയറും, ആ സമയങ്ങളിൽ ഏതേലും ഒരു hillsation നിൽ പോയി ഒന്ന് ചില്ലായി വരാൻ ആരാണ് ആഗ്രഹിക്കാത്തത്. പൊതുവെ തമിഴ്നാട് എന്ന് കേൾക്കുമ്പോ വരണ്ട ഭൂമി ആയിരിക്കും പലർക്കും മനസ്സിൽ ആദ്യം ഓടി വരുക, എന്നാൽ ഇവിടം മറ്റുള്ള സ്റ്റേറ്റ് നെ കൊതിപ്പിക്കുമാറ് ഒരുപാട് പ്രകൃതി രാമണീയം ആയ സ്ഥലങ്ങൾ ഉണ്ട് എന്നതാണ് വസ്തുത. സിരകളിൽ വയനാട് ചേർന്നുപോയത് കൊണ്ടാവാം മലകളും കുന്നുകളും ഇടതിങ്ങിയ കാടുകളും അവിടെയുള്ള തണുപ്പും എത്ര അനുഭവിച്ചാലും മടുക്കാത്ത അനുഭവം ആയി എനിക്ക് തോന്നാറുള്ളത്. യാത്രയിൽ കൂടെ ആരേലും ഒക്കെ ഉണ്ടേൽ മധുരം ഇരട്ടി ആവും. ഇത്തവണ കൂടെ ഉള്ളത് ഹല്ലാജ് ആണ. ആള് ഫുൾ വൈബ് ആണ് ആള്, യാത്രയിൽ കൂടെ കൂട്ടാൻ പറ്റിയ മൊതല്. ക്ലിനിക്കിലെ രോഗികളുടെയും മാനേജ്മെന്റിന്റെയും പരാതികൾ അവന്റെ ചെവിക്ക് ബാധ്യത ആവുമ്പൊ ചെക്കൻ അവന്റെ റൌണ്ട് ബാഗും എടുത്ത് ആരോടും പറയാതെ സ്ഥലം വിടും, ഇത് അവൻ്റെ സ്ഥിരം ഏർപ്പാട് ആണ് . ഇത്തവണ പൊങ്ങിയത് നേരെ തൃച്ചയിൽ എന്റെ അടുത്ത്. സമ്മർ ആയതിനാൽ വലിയ ചർച്ച ഒന്നും ഇല്ലാതെ തന്നെ...

ഒരു ബാവലി ഓർമ

Image
  ഒരു ബാവലി ഓർമ ബാവലിക്ക് നേർച്ച നേർന്നിട്ട് ഇന്നേക്ക് 1 വർഷവും 3 മാസവും ആയി ഉമ്മ സ്വയം പിറുപിറുക്കുന്നത് കേട്ടാണ് അന്ന് ഞാൻ എഴുന്നേറ്റത്. വയനാട്ടിൽ ഉള്ള സാദാരണ ക്കാരുടെ വലിയ ആശ്രയം ആണ് ബാവലി. ബാവലി സ്ഥിതി ചെയ്യുന്നത് കേരള ത്തിന്റെയും കർണാടക യുടെയും ബോർഡറി ൽ ആണ്. പണ്ട് അവിടം വെളിച്ചം കേറാത്ത വലിയ കാട് ആയിരുന്നു. അവിടേക്ക് എത്തിച്ചേ രൽ ഒരു അപൂർവ സംഭവം ആയിരുന്നു. പിന്നീട് ചെറിയ വഴിയായി. ചെറിയ റോഡ് ആയി, ഇപ്പൊ നല്ല അടിപൊളി രണ്ട് വര റോഡ് വരെ വന്നിരിക്കുന്നു. ഉപ്പാപ്പ അന്ന് ചായക്കടയിലോട്ട് പോയത് പലതും മനസ്സിൽ കുറിച്ചായിരുന്നു. നേരം അധികം വെളുത്തിട്ടില്ല, അരണ്ട വെളിച്ചത്തിൽ ആരോ മുന്നോട്ട് വരുന്നതായി ഉപ്പാപ്പക്ക് തോന്നി. സൈദാലിക്ക ന്റെ കനത്ത ശബ്ദം. ആ ശബ്ദം നാട്ടിലെ ആർക്കും ഏതു പാതിരാത്രിയിലും തിരിച്ചറിയാം. സൈദാലിക്ക ക്ക് ഒരു ജീപ്പ് ഉണ്ട്. ഒരു ആശ് നിറത്തിൽ ഉള്ള മഹിന്ദ്രയുടെ ഒരു ജീപ്പ്. സ്വന്തം ജീപ്പ് ഉള്ളതിന്റെ അഹംഭാവത്തിൽ ആണ് പലപ്പോഴും പുള്ളി യുടെ നടപ്പ് തന്നെ. ഇടവയിലൂടെ രണ്ടു പേരും പലതും പറഞ്ഞു പോവുന്നതിനടയിൽ ബാവലിയും ചർച്ചാ വിഷയം ആയി, തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ഉപ്പാപ്പ സൈദാ...

ഒരു സോളോ ഡ്രൈവ്

Image
  ഒറ്റക്ക് ഒരു ദൂരയാത്ര; അത് മനസ്സിൽ കാലങ്ങളായി കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം ആയിരുന്നു. ജോപ്പന്റെ(john paul) മോട്ടിവേഷൻ കൂടെ ആയപ്പോ ഉറപ്പിച്ചു. ഒരു കട്ട സോളോ ഡ്രൈവ് പ്രാന്തൻ ആണ് അവൻ. ഡൽഹിയിലെയും മുംബൈയിലെയും തെരുവോരങ്ങൾ ഒറ്റക്ക് തെണ്ടിയ കഥ ഒരായിരം തവണ പറഞ്ഞ് ആ ഊരുതെണ്ടി എന്നെ വെറുപ്പിച്ചിട്ടുണ്ട് . അവനെ തിരിച്ച് വെറുപ്പിക്കണം എന്ന ഒരു ചെറിയ ലക്ഷ്യം കൂടെ ഈ യാത്രയ്ക്ക് പിന്നിൽ ഉണ്ട്. ഒറ്റക്ക് ഉള്ള യാത്ര ആവുമ്പോ കുറച്ചു മുമ്പേ തന്നെ പ്ലാൻ ചെയ്തില്ലേൽ അമ്പേ പാളും. അങ്ങനെ ആണേൽ നല്ല പണി കിട്ടേണ്ട ട്രിപ്പ്‌ ആയിരുന്നു. നാട്ടിലോട്ടുള്ള യാത്ര ബൈക്കിൽ ഊട്ടി വഴി വീട് . അവിടെ നിന്നും തിരിച്ച് മസിനഗുടി വഴി തിരിച്ച് ട്രിച്ചിക്കും, അതാണ് പ്ലാൻ. മൊത്തം 1000 കി.മീ. യാത്ര. ഊട്ടിയിലേക്ക് പോവാൻ ഇതിനേക്കാൾ നല്ല ഒരു സമയം വേറെ ഇല്ല. കശ്മീരിലെ കൊടും തണുപ്പിനെ ഇളിച്ചു കാട്ടി ദക്ഷിണേന്ത്യയിൽ -2 ഡിഗ്രിയിൽ മഞ്ഞു പൊഴിക്കുന്ന ഊട്ടിയിലെ സുപ്രഭാതങ്ങൾ - എന്നെ കൊണ്ടും പറ്റുമെടാ ഇതൊക്കെ എന്ന് ഉറക്കെ വിളിച്ചു പറയുമ്പോലെ ഇതിനു മുമ്പും ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഊട്ടി ഒരു യാത്രികനെ സംബന്ധിച്ചു ഇത്രയും മനോഹരം ആണെന്ന്...

അടിപൊളി കൂന്തൽ കറി

Image
കല്ല്യാണങ്ങൾ, നോമ്പുതുറകൾ, സൾക്കാരങ്ങൾ അങ്ങനെ തുടങ്ങി നാല് ആളുകൾ കൂടുന്ന ഇടം അധികം അസ്വദിക്കാത്ത ആളാണ് ഞാൻ , അതുകൊണ്ട് തന്നെ അത് പോലുളള കൂട്ടം പരമാവധി ഒഴിവാക്കാറാണ് പതിവ്. കാരണം മറ്റൊന്നുമല്ല ആളുകൾ കൂടുന്ന ഇടം മാനേജ് ചെയ്യാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് പലപ്പോഴും കൃത്രമമായ ഓരെന്നെ ഞാൻ സൃഷ്ടിക്കേണ്ടി വരും. ആ കൃത്രമത്വം എന്നെ അധികം താമസിയാതെ മടുപ്പിക്കും, അങ്ങനെ ആരും അറിയാതെ സ്ഥലം കാലിയാക്കും ഇതാണ് പതിവ് . പക്ഷെ അത്തരം ചില അപ്പൂർവം ദിവസങ്ങളിൽ എന്തേലും സ്പെഷ്യൽ സംഭവിക്കാറുണ്ട് . അങ്ങനെ ഇരിക്കെ ആണ് ഒരു കല്ല്യാണം വരുന്നത് നമ്മളെ സ്വന്തം ഷഫിക്കന്റെ കല്ല്യാണം NIT യിൽ വന്നത് മുതൽ എനിക്ക് ജേഷ്ടതുല്യൻ ആയിരുന്നു shafika . ആ ബന്ധത്തിന് 3-4 വർഷം ഒന്നിച്ച് ജീവിച്ചതിന്റെ കഥകൾ പറയാൻ ഉണ്ട്. കല്ല്യാണത്തിന് പോകാതിരിക്കാൻ പറ്റില്ല Trichyile പ്രിയപ്പെട്ടവർ ഹരിയും, അനൂപും പിന്നെ ജോണും കൂടെ ഉണ്ടാവും എന്നതായിരുന്നു ഏക ആശ്വാസം. ഹിജാസ്ക്കാ ന്റെ വീട്ടിൽ തങ്ങി, ചെറുതായിട്ട് ഒരു സെർകീട്ട് നടത്തി പിറ്റേന്ന് രാവിലെ കല്ല്യാണത്തിന് പോണം അതാണ് പ്ലാൻ. മൂപ്പരെ വീട്ടിൽ നിന്നും നല്ല നൈസ് പത്തിരിയും ചിക്കൻ ക...

കൊള്ളി ഹിൽസ്

Image
  Pattukottai kamachi മെസ്സ്, ഇങ്ങനെ ഒരു സംഭവം തൃച്ചിയിൽ ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്, അതും നാട്ടിൽ നിന്നും favad റൂമിൽ വന്നപ്പോ. അധികം താമസിയാതെ അടുത്ത വീക്കെൻഡ് തന്നെ അങ്ങോട്ട് വെച്ച് കാച്ചി. സംഭവം കിടു 290 രൂപക്ക് അൺലിമിറ്റഡ് ഫുഡ്‌ ചിക്കൻ, മട്ടൺ, പ്രൗൺസ്, ഞണ്ട്, ബ്രെയിൻ അങ്ങനെ പോണു അവിടെ ഉള്ള മെനു, തിന്നത് നല്ലണം കൂടിന്ന് പറയാല്ലോ. അതിന്റെ ക്ഷീണം മാറ്റാൻ 1000 സ്റ്റെപ്പുകൾ ഇറങ്ങി കൊള്ളിമലയിലെ ആകാശ ഗംഗ വെള്ളച്ചാട്ടം കണ്ടു വരാം എന്ന് ഞങ്ങൾ 4 പേരും തീരുമാനിച്ചു. പിറ്റേന്ന് തന്നെ രാവിലെ 5 മണിക്ക് യാത്ര തിരിച്ചു. 5km ദൂരം പോവാൻ ഞങ്ങൾ പേടിച്ച fazeen ന്റെ തല്ലിപ്പൊളി shine ഉം പിന്നെ തൃച്ചയിൽ നിന്ന് വയനാട് വരെ എത്തിയ നമ്മളെ സ്വന്തം ഹരി ബ്രോ ന്റെ പാഷൻ പ്രൊ യും , രണ്ടും കല്പിച്ചുള്ള യാത്ര. പക്ഷെ ഷൈൻ എന്നെ ശെരിക്കും ഞെട്ടിച്ചു പലപ്പോഴും 90 നും മുകളിൽ പിടിക്കാൻ പറ്റി എന്ന് മാത്രം അല്ല പാഷൻ പ്രൊ ചുരം ഒക്കെ ഒന്ന് കയറിയപ്പോയെക്കും ഒന്ന് തളർന്നെങ്കിലും എവിടെയും ഒരു പതർച്ചയും ഇല്ലാതെ ഷൈൻ സിമ്പിൾ ആയി 70 ഹെയർ പിന്നുകൾ പുഷ്പം പോലെ കയറി കുതിച്ചു പാഞ്ഞു. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് anythi...