അടിപൊളി കൂന്തൽ കറി


കല്ല്യാണങ്ങൾ, നോമ്പുതുറകൾ,
സൾക്കാരങ്ങൾ
അങ്ങനെ തുടങ്ങി നാല് ആളുകൾ കൂടുന്ന ഇടം അധികം അസ്വദിക്കാത്ത ആളാണ് ഞാൻ🕴️, അതുകൊണ്ട് തന്നെ അത് പോലുളള കൂട്ടം പരമാവധി ഒഴിവാക്കാറാണ് പതിവ്.
കാരണം മറ്റൊന്നുമല്ല ആളുകൾ കൂടുന്ന ഇടം മാനേജ് ചെയ്യാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് പലപ്പോഴും കൃത്രമമായ ഓരെന്നെ ഞാൻ സൃഷ്ടിക്കേണ്ടി വരും. ആ കൃത്രമത്വം എന്നെ അധികം താമസിയാതെ മടുപ്പിക്കും, അങ്ങനെ ആരും അറിയാതെ സ്ഥലം കാലിയാക്കും ഇതാണ് പതിവ് 🏃‍♂️🏃‍♂️🏃‍♂️.
പക്ഷെ അത്തരം ചില അപ്പൂർവം ദിവസങ്ങളിൽ എന്തേലും സ്പെഷ്യൽ സംഭവിക്കാറുണ്ട്🕵️.
അങ്ങനെ ഇരിക്കെ ആണ് ഒരു കല്ല്യാണം വരുന്നത്
നമ്മളെ സ്വന്തം ഷഫിക്കന്റെ കല്ല്യാണം 👩‍❤️‍👨
NIT യിൽ വന്നത് മുതൽ എനിക്ക് ജേഷ്ടതുല്യൻ ആയിരുന്നു shafika🥰. ആ ബന്ധത്തിന് 3-4 വർഷം ഒന്നിച്ച് ജീവിച്ചതിന്റെ കഥകൾ പറയാൻ ഉണ്ട്.
കല്ല്യാണത്തിന് പോകാതിരിക്കാൻ
പറ്റില്ല
Trichyile പ്രിയപ്പെട്ടവർ ഹരിയും, അനൂപും പിന്നെ ജോണും കൂടെ ഉണ്ടാവും എന്നതായിരുന്നു ഏക ആശ്വാസം.
ഹിജാസ്ക്കാ ന്റെ വീട്ടിൽ തങ്ങി, ചെറുതായിട്ട് ഒരു സെർകീട്ട് നടത്തി പിറ്റേന്ന് രാവിലെ കല്ല്യാണത്തിന് പോണം അതാണ് പ്ലാൻ.
മൂപ്പരെ വീട്ടിൽ നിന്നും നല്ല നൈസ് പത്തിരിയും ചിക്കൻ കറിയും ഒക്കെ അടിച്ച് കേറ്റി😛 യാത്ര തുടങി
അങ്ങനെ വൈകുന്നേരം ആകുമ്പോയേക്കും
സൂര്യസ്ഥമയം കാണാൻ ബീച്ചിലോട്ട് വെച്ച് പിടിച്ച ഞ്ഞങ്ങൾക്ക് സൂര്യ രശ്മികൾ മാത്രം ബാക്കിയായി ☹️.
എന്നിരുന്നാലും നോക്കത്താ ദൂരം പരന്നു കിടക്കുന്ന കടലിനെ നോക്കി ഇരിക്കുമ്പോൾ,
ഈ ലോകത്തിന്റെ ബദ്ധനം അറിയാതെ വേർപെട്ട് പോവും ..... അപ്പൊ ഒരു ഇളം കാറ്റ് നമ്മെ തൊട്ട് തലോടി🙂 പോകും......... നമ്മുടെ സങ്കടങ്ങളെല്ലാം ഇതിർന്ന് ഉതിർന്ന് താഴെ വീഴുന്നതായി തോന്നും.
ബീച്ചുകൾ യാത്രക്കാരുടെ സ്ഥിരം ലിസ്റ്റിൽ ആദ്യ നമ്പറുകൾ അലങ്കരിക്കുന്നത് വെറുതെ അല്ലല്ലോ.
കോഴിക്കോട് 😍ബീച്ചിന് മറ്റു ബീച്ചുകളെ ക്കാൾ എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് എപ്പോഴും തോന്നും
എവിടെയോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ
ബീച്ചിന് ചുറ്റും വട്ടമിട്ടു പറക്കുന്ന രുചികരമായ ഭക്ഷണമാവാം, ചിലപ്പോ കോഴിക്കോട് ബീച്ച് നെ ഇത്രമേൽ മനോഹരം ആക്കുന്നത്
ചിലപ്പോ രുചിയുടെ മന്ത്രികത അനുഭവിക്കാം.
ഒരു ചായ കുടിക്കാൻ ബീച്ച് ന് അടുത്തുള്ള ബോംബെ ഹോട്ടലിൽ കയറിയ ഞങൾ , ഒരു കാരണവും ഇല്ലാതെ വെള്ളപ്പവും ❤കൂന്തൽ❤ മീൻ കറിയും ഓർഡർ ചെയ്തു.
അടിപൊളി കൂന്തൽ കറി👌👌,
അസാദ്യം എന്ന് ഒരായിരം ആവൃത്തി പറയാം..
അത് പോലെ രുചിയുള്ള ഒന്നും ഈ അടുത്ത കാലത്തിനിടയിൽ ഞാൻ രുചിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പിച് പറയാം പറ്റും.
അത്രയും മനോഹരം 😋😋😋
അന്ന് എന്ത് ചേരുവ യാണോ കുക്ക് ചേർത്തത് എന്ന് അറിയില്ല, പിന്നീട് അതെ കൂന്തൽ കറിക്ക് വേണ്ടി അവിടെ പല കുറി പോയിട്ടും ഒരിക്കൽ പോലും അതിന്റെ സ്വാദ് കിട്ടിയതില്ല.
പിറ്റേന്ന് കല്ല്യാണം ഒക്കെ കൂടി
പക്ഷെ
നൈസായിട്ട് പണി കിട്ടി🙄.
ഫുഡ്‌ poison അടിച്ചു
അവിടം മുതൽ കരൂർ വരെ നിർത്താതെ ശർദിച്ചു, തളർന്ന് കിടക്കുന്ന എന്റെ ചുറ്റുംചെങ്ങായി മാരുണ്ട്, ശർദിയുടെ ആക്കം കൂടി കൂടി വന്നു, ബോഗി ഉണർന്നു, Hari TTR നെ തപ്പി മുന്നോട്ട് പോയി anoop ഗുളികയും തപ്പി പിറകോട്ട്,
ബോഗിയിൽ ചർച്ച എൻറെ ശർദി ആയി, പലരും വന്ന് പോയി.
എന്ന് മാത്രം അല്ല എന്റെ ചെങ്ങായിമാർ ട്രെയിൻ വരെ നിർത്തിച്ചു.
ഡോക്ടർ വന്നു.
സച്ചിന്റെ കളി കാണാൻ ഓടികൊണ്ടിരിക്കുന്ന ട്രെയിൻ നിർത്തിയിട്ടത്തിനു ശേഷം പിന്നീട് എനിക്ക് വേണ്ടി യാണ് indian റെയിൽവേ നിലച്ചത് എന്ന് പറഞ്ഞ് ഇപ്പോഴും അവര് കളിയാക്കും.
ഒരു നിമിഷം എന്റെ ജീവൻ ഈ ലോകം വിട്ട് പോവുകയാണോ എന്ന് പോലും തോന്നി പ്പോയി
അപ്പോഴും എന്റെ മനസ്സിൽ നിറയെ തലേ ദിവസം ഞാൻ അകത്താക്കിയ കൂന്തൽ കറി യുടെ രുചി ആയിരുന്നു എന്ന് അറിയുമ്പോ എന്റെ ചെങ്ങായിമാർ എന്ത് പറയുവോ ആവോ🙄🙄😊

 

Comments