Hallumose നൊപ്പം ഒരു yercurd ട്രിപ്പ്‌

 


Hallumose നൊപ്പം ഒരു yercurd ട്രിപ്പ്‌

സമ്മർ ആയാൽ തൃച്ചി വെന്ത് പൊള്ളാൻ തുടങ്ങും ചിലപ്പോ 40+ ഒക്കെ temperature ഇരച്ചു കയറും, ആ സമയങ്ങളിൽ ഏതേലും ഒരു hillsation നിൽ പോയി ഒന്ന് ചില്ലായി വരാൻ ആരാണ് ആഗ്രഹിക്കാത്തത്. പൊതുവെ തമിഴ്നാട് എന്ന് കേൾക്കുമ്പോ വരണ്ട ഭൂമി ആയിരിക്കും പലർക്കും മനസ്സിൽ ആദ്യം ഓടി വരുക, എന്നാൽ ഇവിടം മറ്റുള്ള സ്റ്റേറ്റ് നെ കൊതിപ്പിക്കുമാറ് ഒരുപാട് പ്രകൃതി രാമണീയം ആയ സ്ഥലങ്ങൾ ഉണ്ട് എന്നതാണ് വസ്തുത.
സിരകളിൽ വയനാട് ചേർന്നുപോയത് കൊണ്ടാവാം മലകളും കുന്നുകളും ഇടതിങ്ങിയ കാടുകളും അവിടെയുള്ള തണുപ്പും എത്ര അനുഭവിച്ചാലും മടുക്കാത്ത അനുഭവം ആയി എനിക്ക് തോന്നാറുള്ളത്.
യാത്രയിൽ കൂടെ ആരേലും ഒക്കെ ഉണ്ടേൽ മധുരം ഇരട്ടി ആവും.
ഇത്തവണ കൂടെ ഉള്ളത് ഹല്ലാജ് ആണ. ആള് ഫുൾ വൈബ് ആണ് ആള്, യാത്രയിൽ കൂടെ കൂട്ടാൻ പറ്റിയ മൊതല്.
ക്ലിനിക്കിലെ രോഗികളുടെയും മാനേജ്മെന്റിന്റെയും പരാതികൾ അവന്റെ ചെവിക്ക് ബാധ്യത ആവുമ്പൊ ചെക്കൻ അവന്റെ റൌണ്ട് ബാഗും എടുത്ത് ആരോടും പറയാതെ സ്ഥലം വിടും, ഇത് അവൻ്റെ സ്ഥിരം ഏർപ്പാട് ആണ് . ഇത്തവണ പൊങ്ങിയത് നേരെ തൃച്ചയിൽ എന്റെ അടുത്ത്.
സമ്മർ ആയതിനാൽ വലിയ ചർച്ച ഒന്നും ഇല്ലാതെ തന്നെ ഞങ്ങൾ yurcurd പോവാം എന്ന് തീരുമാനം ആയി .
തമിഴ്നാട്ടിൽ (Tamil Nadu) സേലം ജില്ലയിൽ ഷെവരോയ് കുന്നുകളിലാണ് യേർക്കാട് (yercaud) സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് യേര്ക്കാട്. സമുദ്രനിരപ്പില് നിന്ന് 1500 മീറ്റര് ഉയരത്തില് സ്ഥിതി ചെയ്യുന്ന യേര്ക്കാട് കാപ്പിക്കൃഷിയുടെ പേരിലും ഓറഞ്ച് കൃഷിയുടെ പേരിലുമാണ് അറിയപ്പെടുന്നത്. ബൊട്ടാണിക്കല് സര്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു ഓര്ക്കിഡ് തോട്ടവും ഇവിടെയുണ്ട്.
Trichy യിൽ നിന്നും 170 km ദൂരം.
പറഞ്ഞാൽ അറ്റമില്ലാത്ത MDS ഓർമ്മകൾ പരസ്പരം പങ്ക് വെച്ച് hallumose ബൈക്കിൽ 70+ സ്പീഡിൽ പറപ്പിച്ച് മുന്നോട്ടു കുതിച്ചു.
പോകുമ്പോ Trichy മുതൽ കരൂർ വരെ, റോഡ് ന്റെ ചാരാത്തൂടെ കാവേരി ഒഴുകുന്നത് കാണാം, പലയിടത്തും റോഡ് സൈഡ് ലെ മരങ്ങൾ ക്കിടയിലൂടെ വെള്ളത്തിന്റെ റീഫ്ലക്ഷൻ കണ്ണിൽ ഉടക്കി, ഇവിടെ ഉള്ളവരുടെ വെള്ളത്തിനായുള്ള ഏക ആശ്രയം ആണ് അവൾ.
Hallumose ന് നൊസ്റ്റാൾജിയ ഒരു weekness ആയതോണ്ട്
പോകുന്ന വഴിയിലെ ഒരമ്മാമ യുടെ തുടുത്ത നാരങ്ങ മുറിച്ച് മുളകും ഉപ്പും പെരട്ടി അവൻ സ്കൂൾ കാല തള്ളുകൾ തുടങി.
ചുരത്തിലെ പല വളവുളകലിലും അറിയാതെ തന്നെ ഞങ്ങൾ വണ്ടി നിർത്തി, ഷെവരോയ് കുന്നുകളുടെ ഭംഗി അത്രമേൽ ആരെയും പ്രേലോഭിപ്പിക്കും.
hallumose ന്റെ പാട്ടും കേട്ട്
20 ഓളം ഹെയർ pin വളവുകൾ താണ്ടി yercurd നോട് അടുക്കുമ്പോ ശരീരത്തിൽ തൊട്ട് തലോടി വരുന്ന കാറ്റിന്റെ തണുപ്പ് കൂടി കൂടി വന്നു.
മേട്ടൂർ ഡാം , സേലവും ഇവിടെ നിന്ന് കാണുവാൻ സാധിക്കും.
ചുരം കേറി തുടങ്ങുമ്പോ മുതൽ yercurd ലെ ഫ്രൂട്സ് കൾ നമ്മെ തേടി വരാൻ തുടങ്ങും.
ഊട്ടിയിലെ തട്ട് തട്ട് ഗ്രാമങ്ങളെ നമുക്ക് ഇവിടെ കാണാൻ കഴിയില്ലേലും, ഊട്ടിപോലെ ഒരു തടാകവും അതിനടുത്തു തന്നെ നിറയെ ഗാർഡനുകളും ഒരുപാട് വ്യൂ പോയ്ന്റ്സ് കളും ഒക്കെ യായി നിറഞ്ഞു നിൽക്കും ഇടം തന്നെയാണ് yercurd. അത് കൊണ്ട് 'പാവപ്പെട്ടവരുടെ ഊട്ടി' എന്ന മറ്റൊരു പേര് കൂടിയുണ്ട് yercurd ന്.
നേരെ എത്തിയത് ഒരു വ്യൂ ponit ലാണ്
ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ്‌, ചില്ഡ്രെന്സ് സീറ്റ്‌ ഇങ്ങനെ ഒക്കെ അത് അറിയപ്പെടും. കേറി വന്ന മലനിരകൾ മുഴുവൻ അവിടെ നിന്നും കാണാം. അവിടെ നിന്നും നോക്കുമ്പോ ion മാൻ ന്റെ വീട് ന് സമാനമായ ഒരു പാട് വലിയ റിസോർട്ട് കാണാം. ചെങ്കുത്തായ പാറകളിൽ അള്ളിപ്പിടിപ്പിച്ചു വെച്ചപോലെ.
സൂര്യസ്തമയം കുന്നുകളിൽ നിന്നും കാണുന്നതിന്റെ ഭംഗി വേറെ തന്നെ എന്നൊരിക്കൽ കൂടെ മനസ്സിൽ മന്ദ്രിച്ചു.
നേരം ഇരുട്ടായി yercurd ന്റെ തനി നാടൻ പൊറാട്ടയും അകത്താക്കി മനോഹരമായ ഉറക്കം. ചൂട് കാറ്റ് കൊണ്ട് ഉറങ്ങി മടുത്ത എന്റെ body ക്ക് കിട്ടുന്ന ആശ്വാസം.
പിറ്റേന്ന് രാവിലെ
കാപ്പിത്തോട്ടങ്ങൾ ക്കു ചുറ്റും ഉള്ള ലൂപ് റോഡിലോട്ട്.
കാപ്പിയുടെ ഇത്രേം വലിയ എസ്റ്റേറ്റ് ആദ്യം ആയാണ് കാണുന്നത്. അവിടെയുള്ള ചേച്ചി, ഫിൽറ്റർ കോഫി യുടെ സഞ്ചാര വഴികളെ കുറിച്ച് ഒരു ഉഗ്രൻ ക്ലാസ്സ്‌ തന്നെ എടുത്തു തന്നു, ഒരു കാപ്പി കുടിക്കാൻ കേറിയ ഞങൾ ഒരായിരം കാപ്പി കാച്ചി കുടിക്കാനുള്ള പൊടിയും ആയാണ് തിരികെ പോന്നത്.
പിന്നെ ആണ് അത്ഭുദം നടന്നത് വെറുതെ ഒരു വെള്ളച്ചാട്ടം കാണാൻ എന്ന പേരിൽ ഒരു വഴി വെച്ച് പിടിച്ചു,..
എത്തിയത് മനോഹരമായ
മലനിരകളും താഴ്‌വരകളും ഓറഞ്ച് തോട്ടങ്ങളുമൊക്കെയായി മനോഹരമായ കാഴ്ചകളുടെ ഒരു കൂടാരം ഞങ്ങൾക്കായി സമ്മാനിച്ച ഒരു ഉഗ്രൻ ഗ്രാമ പ്രേദേശം.
ബൈക്കിൽ റൈഡ് ന് പറ്റിയ സ്ഥലം.
അധികം വണ്ടികൾ ഒന്നും ഇല്ലാത്ത, റോഡ്. പെൻസിൽ കൊണ്ട് വരച്ച വരികളിലൂടെ കുട്ടികൾ വണ്ടികൾ ഓടിക്കുമ്പോലെ സ്വപ്നത്തിൽ എന്ന പോലെ hallumose അടിപൊളി എന്ന് ഇടക്കിടക്ക് പറഞ്ഞ് കൊണ്ടേ ഇരുന്നു.
പല ഓർമകളുടെ മുകുളങ്ങളും അപ്പൊ ആക്റ്റീവ് ആവും മനോഹരമായ പല ഓർമകളും നമ്മോടു സംസാരിക്കും…….
മലകൾ ഒന്നിന് പിറകെ ഒന്നായി…..
മലകൾക്ക് മുകളിലൂടെ ഞങൾ വെള്ളം പോലെ ഒലിച്ചിറങ്ങുകയാണോ എന്ന് ഞങ്ങൾക്ക് തോന്നി.
പ്രതീക്ഷിക്കാതെ കിട്ടിയ അടിപൊളി സർപ്രൈസ്‌
Yercurd ൽ ഏറ്റവും എൻജോയ് ചെയ്തതും ഈ യാത്ര യാണ്.
ആരും അറിയാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചാരിക്കാം എന്ന് ഞങൾ ഉറക്കെ പറഞ്ഞു.
എന്നാ
തിരിച്ച് വരുമ്പോ സേലം പിടിക്കാൻ മറ്റൊരു വഴി ആവാം എന്നായി
വലിയ കുന്നുകളിൽ നിന്നും തെഴെക്കുള്ള steep റോഡ്. ആദ്യം ഓഫ്‌ റോഡ് എന്നൊക്കെ പറഞ് hallumose ആവേശം കാട്ടി.
പിന്നെ പിന്നെ പേടി ആവാൻ തുടങി.
റോഡ് ചുരുങ്ങി, Km കളോളം ഞങൾ മുന്നോട്ട് പോയി, ആരെയും എവിടെയും കാണാൻ ഇല്ല.
ഫുൾ സൈലെൻസ്.
റോഡ് സൈഡ് ലെ ഇരുട്ട് കൂടി വന്നു. ദൂരെ ഒരാളെ കണ്ടു, പ്രേതം ആണോന്ന് മനസ്സ് പറഞ്ഞു.
പേടിച്ച് രണ്ടും കല്പിച്ചു വണ്ടി നിർത്തി അയാളോട് കാര്യം തിരക്കി. ഗ്രാമ വാസിയായ അയാൾ
അങ്ങനെ ഒരു വഴി ഇല്ല എന്ന് ത റപ്പിച്ചു പറഞ്ഞു.
രണ്ടുപേർക്കും
തിരിച്ച് പോകുന്നത് ആലോചിച്ച് തല പെരുക്കാൻ തുടങി.
ഇടക്ക് ബൈക്കിലും ഇടക്ക്
ഒരാൾ ഉറങ്ങിയും ഉന്തിയും തള്ളിയും എങ്ങനെ ഒക്കെയോ മുകളിൽ എത്തി
ഒന്നും പറയണ്ട
ഗൂഗിൾ മാമൻ ഞങ്ങളെ പച്ചക്ക് ചതിച്ചു..
ഞങ്ങൾക്ക് കിട്ടിയ എട്ടിന്റെ പണി ഓർക്കുമ്പോ ഇപ്പോളും അടിവയറ്റിലെ കാളൽ മാറിയിട്ടില്ല.
Nb.
ഒരിക്കെ ലോട്ടറി അടിച്ചെന്നും കരുതി കിട്ടിയ ക്യാഷ് തീരുന്നത് വരെ ലോട്ടറി എടുക്കരുത്

Comments