ഒരു സോളോ ഡ്രൈവ്
ഒറ്റക്ക് ഒരു ദൂരയാത്ര; അത് മനസ്സിൽ കാലങ്ങളായി കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം ആയിരുന്നു. ജോപ്പന്റെ(john paul)
മോട്ടിവേഷൻ കൂടെ ആയപ്പോ ഉറപ്പിച്ചു.
ഒരു കട്ട സോളോ ഡ്രൈവ് പ്രാന്തൻ ആണ് അവൻ. ഡൽഹിയിലെയും മുംബൈയിലെയും തെരുവോരങ്ങൾ ഒറ്റക്ക് തെണ്ടിയ കഥ ഒരായിരം തവണ പറഞ്ഞ് ആ ഊരുതെണ്ടി എന്നെ വെറുപ്പിച്ചിട്ടുണ്ട്
. അവനെ തിരിച്ച് വെറുപ്പിക്കണം എന്ന ഒരു ചെറിയ ലക്ഷ്യം കൂടെ ഈ യാത്രയ്ക്ക് പിന്നിൽ ഉണ്ട്.
അങ്ങനെ ആണേൽ നല്ല പണി കിട്ടേണ്ട ട്രിപ്പ് ആയിരുന്നു.
നാട്ടിലോട്ടുള്ള യാത്ര
മൊത്തം 1000 കി.മീ. യാത്ര.
ഊട്ടിയിലേക്ക് പോവാൻ ഇതിനേക്കാൾ നല്ല ഒരു സമയം വേറെ ഇല്ല.
കശ്മീരിലെ കൊടും തണുപ്പിനെ ഇളിച്ചു കാട്ടി ദക്ഷിണേന്ത്യയിൽ 
-2 ഡിഗ്രിയിൽ മഞ്ഞു പൊഴിക്കുന്ന ഊട്ടിയിലെ സുപ്രഭാതങ്ങൾ -
എന്നെ കൊണ്ടും പറ്റുമെടാ ഇതൊക്കെ എന്ന് ഉറക്കെ വിളിച്ചു പറയുമ്പോലെ 
ഇതിനു മുമ്പും ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഊട്ടി ഒരു യാത്രികനെ സംബന്ധിച്ചു ഇത്രയും മനോഹരം
ആണെന്ന് അന്നാണ് തോന്നിയത്.
ഊട്ടിയിൽ രണ്ടോ മൂന്നോ ദിവസം കാണാൻ മാത്രം ഉള്ളത് ഉണ്ട്.
മൂന്നോളം water falls, നാലോ അഞ്ചോ തടാകങ്ങൾ, എണ്ണിയാൽ തീരാത്ത അത്രയും view points, പിന്നെ രണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഗാർഡനുകളും.
പോരാത്തതിന് ഇതിനെല്ലാം ബാക്ക്ഗ്രൗണ്ട് ആയി നല്ല അകം കുളിരു തരുന്ന പ്രകൃതിയും പുറം കുളിരു തരുന്ന കട്ട തണുപ്പും. ഇതെല്ലാം കുറച്ചു മൈലുകളുടെ കുടക്കീഴിൽ ആവുമ്പോ ഇതിൽ പരം എന്ത് വേണം?
ഒരു ദിവസത്തിൽ കൂടുതൽ അവിടെ time spend ചെയ്യാൻ ഇല്ലാത്തത് കൊണ്ട് എങ്ങോട്ട് പോണം എന്ന് അറിയാതെ നേരെ മുന്നിൽ തെളിഞ്ഞ ഒരു ഇടുങ്ങിയ റോഡിലോട്ട് വെച്ച് പിടിച്ചു. അത് എന്നെ കൊണ്ട് എത്തിച്ചത് ഒരു കുന്നിൻ മുകളിൽ ആയിരുന്നു. പച്ചപ്പരവതാനി എങ്ങും വിരിച്ചിരിക്കുന്ന ഒരു വലിയ കുന്ന്.
അവിടെ നിന്ന് ഇനി എങ്ങോട്ടും റോഡുകൾ ഇല്ല. ചുറ്റും ആരും ഇല്ല.
അങ്ങ് ദൂരെ തട്ടുകൾ ആയി വിവിധ നിറങ്ങളിൽ അടുപ്പിച്ച് അടുപ്പിച്ച് വെച്ച വീടുകൾ കാണാം.
കോട മൂടിയ വെള്ളച്ചാറുകൾക്കിടയിൽ മുങ്ങികുളിക്കുന്ന ഊട്ടിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ അതിനേക്കാൾ നല്ല ഫ്രെയിം ഒരു ഫോട്ടോഗ്രാഫർക്ക് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്ക് തോന്നി.
ഊട്ടിക്ക് അവളുടേതായ ഒരു cluture ഉണ്ട്. അത് വളരെ വിസിബിളും ആണ്.
അവരുടെ വീടുകൾ
, കൃഷി രീതികൾ,
പുഴുങ്ങി മുളക് പുരട്ടിയ കോൺ,
പച്ചയോടെ കഴിക്കാൻ തോന്നുന്ന ക്യാരറ്റ്
, മധുര കിഴങ്ങ്,
പിന്നെ ഊട്ടി ചോക്ലേറ്റ്. എല്ലാത്തിനും ഊട്ടിയുടേതായ ഒരു ട്രേഡ് മാർക്ക് ഉണ്ട്.
തിരിച്ച് വരുമ്പോ ഊട്ടിയിൽ വന്ന് അവിടെ നിന്നും മസിനഗുടി.
Masinagudi യിലോട്ട് നാം ഇറങ്ങി പോകുമ്പോഴെ നമ്മിലേക്ക് masinagudi ലയിച്ചിറങ്ങുകയുള്ളൂ..
ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ റോഡുകളിൽ ഒന്ന്.
കിലോമീറ്റർ കണക്കെ മലനിരകളാൽ ചുറ്റ പെട്ട് കിടക്കുന്ന
വഴികൾ.
ഗ്രാമത്തോട് അടുക്കുമ്പോൾ കാടുകൾക്ക് ഇടയിലൂടെയുള്ള യാത്ര ചിലപ്പോൾ ആനകളെയും
മാനുകളെയും ഭാഗ്യം ഉണ്ടേൽ കടുവകളെയും നമുക്ക് കാണിച്ച് തരും. ഒറ്റവാക്കിൽ മനോഹരം 
തിരിച്ച് ട്രിച്ചിയിലോട്ട് പോവുമ്പോ മനസ്സു നിറയെ തമിഴ്നാട് എന്ത് മാത്രം വിഭവസമൃദ്ധം ആണ് എന്ന ഒറ്റ ചിന്ത ആയിരുന്നു. അധികം glorify ചെയ്യപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ തമിഴ്നാട്ടിൽ ഉണ്ട്. കൊള്ളിമല പോലെ, കൊടൈക്കനാലിലെ ആരും അധികം എത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ പോലെ. പച്ചമല, പൊള്ളാച്ചി, തേനി അങ്ങനെ പോകും ലിസ്റ്റ്.
ഒറ്റക്ക് ഉള്ള യാത്രയുടെ ഭംഗി കൂടുന്നത് നാം നമ്മളുമായി കൂടുതൽ സംവദിക്കുന്നതിൽ ആവാം. അല്ലേൽ ചരട് പൊട്ടിയ പട്ടം പോലെ ഒരു നിബദ്ധനയും ഇല്ലാതെ ആരോടും ഒരു ബന്ധനവും ഇല്ലാതെ ഒഴുകി നടക്കാൻ പറ്റുന്നത് കൊണ്ടാവാം.
എല്ലാവരും ഒരു വട്ടം എങ്കിലും ജീവിതത്തിൽ ഒരു സോളോ ഡ്രൈവ് ചെയ്യണം എന്നാണ് എന്റെ ഒരു ഇത്


Comments
Post a Comment