ഒരു ബാവലി ഓർമ
ഒരു ബാവലി ഓർമ
ബാവലിക്ക് നേർച്ച നേർന്നിട്ട് ഇന്നേക്ക് 1 വർഷവും 3 മാസവും ആയി ഉമ്മ സ്വയം പിറുപിറുക്കുന്നത് കേട്ടാണ് അന്ന് ഞാൻ എഴുന്നേറ്റത്.
വയനാട്ടിൽ ഉള്ള സാദാരണ ക്കാരുടെ വലിയ ആശ്രയം ആണ് ബാവലി.
ഉപ്പാപ്പ അന്ന് ചായക്കടയിലോട്ട് പോയത് പലതും മനസ്സിൽ കുറിച്ചായിരുന്നു.
നേരം അധികം വെളുത്തിട്ടില്ല, അരണ്ട വെളിച്ചത്തിൽ ആരോ മുന്നോട്ട് വരുന്നതായി ഉപ്പാപ്പക്ക് തോന്നി.
സൈദാലിക്ക ന്റെ കനത്ത ശബ്ദം. ആ ശബ്ദം നാട്ടിലെ ആർക്കും ഏതു പാതിരാത്രിയിലും തിരിച്ചറിയാം.
സൈദാലിക്ക ക്ക് ഒരു ജീപ്പ് ഉണ്ട്. ഒരു ആശ് നിറത്തിൽ ഉള്ള മഹിന്ദ്രയുടെ ഒരു ജീപ്പ്. സ്വന്തം ജീപ്പ് ഉള്ളതിന്റെ അഹംഭാവത്തിൽ ആണ് പലപ്പോഴും പുള്ളി യുടെ നടപ്പ് തന്നെ.
ഇടവയിലൂടെ രണ്ടു പേരും പലതും പറഞ്ഞു പോവുന്നതിനടയിൽ ബാവലിയും ചർച്ചാ വിഷയം ആയി,
തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ഉപ്പാപ്പ സൈദാലിക്ക യോടു
പറഞ്ഞു: ഇന്ന് തന്നെ നമ്മൾ ബാവലിക്ക് പോവുന്നു. സൈദാലിക്ക തല ആട്ടി.
ഉപ്പാപ്പ കൂട്ടുകാരനെ കടയും ഏല്പിച്ചു നേരെ വീട്ടിലോട്ട് ആഞ്ഞു നടന്നു.
ഉപ്പാപ്പന്റെ നീട്ടിയ വിളി.........
സുബൈദാ .....
ഇനിയും ഇതിനെ ചെല്ലി നീ ബേജാറാവണ്ട നമ്മൾ ഇന്ന് ബാവലിക്ക് പോണു, ഉപ്പാപ്പ ഉമ്മയോടായി പറഞ്ഞു.
ഇത് കേട്ട എനിക്കും ഉമ്മക്കും ഒരുപാട് ആശ്വാസം ആയി, എന്റെ ആശ്വാസം മുഴുവൻ ഇന്ന് സ്കൂളിൽ പോവണ്ട എന്ന് കരുതി ആയിരുന്നു.
സതീശൻ മാഷിന്റെ ഹോം work ഞാൻ ചെയ്തിട്ടില്ല.
മൂപ്പര് അടുത്ത് വന്ന് പിച്ചും. നല്ല ഒന്നാന്തരം നുള്ളാണത്. നമ്മളെ രണ്ടു കാലുകളും പൊന്തി കൈകൾ രണ്ടും ചേർത്ത് വെച്ച് മൂപ്പരെ കണ്ണിലേക്കു നോക്കി പോവും.
ഒരിക്കെ അറിഞ്ഞതാണ് അതിന്റെ സുഖം.
ബാവലിക്ക് പോവുന്നത് ഉമ്മ അടുത്ത വീട്ടിൽ പറഞ്ഞു.
വിവരം കാട്ടു തീ പോലെ പടർന്നു. എല്ലാർക്കും ബാവലിക്ക് വരണം.
അയൽവാസികൾ ക്ക് വരണം
ഉപ്പാപ്പന്റെ 6 മക്കൾക്കും വരണം അവരുടെ പേരക്കുട്ടികൾക്ക് വരണം അങ്ങനെ നീളുന്ന ലിസ്റ്റ്.
ഇല്ലാത്ത നേർച്ച വരെ നേർച്ചയാക്കിയവരായി പലരും.
അങ്ങനെ ജീപ്പ് നിറയെ ആളുകൾ ആയി.
യാത്ര തുടങ്ങി . കാട്ടിക്കുളം മുതൽ ഭാവിലി വരെ കാട്ടിലൂടെ വേണം യത്ര പോവാൻ.
കഷ്ടിച് ഒരു വണ്ടിക്ക് പോവാവുന്ന ഇടുങ്ങിയ റോഡ്. ഇടതിങ്ങി നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ കാണുന്ന ഇരുട്ട് പലയിടത്തും റോഡിനെയും വന്നു മൂടും.
എപ്പോ വേണേലും വന്യ മൃഗങ്ങൾ റോഡിലോട്ട് വരാം. പോകുന്ന വഴിക്ക് പലപ്പോയായും പലർക്കും പല അപകടകളും ഉണ്ടായിട്ടുണ്ട്.
ജീപ്പിന്റെ സൈഡ് സീറ്റിൽ ഇരുന്ന്
അമ്മായി പറയുന്ന കഥകളിൽ എല്ലാം ഒരു ഒറ്റകൊമ്പൻ ഉണ്ട്,
കാറും ജീപ്പും ഒക്കെ ചവിട്ടി അരക്കുന്ന ഒരു ഒറ്റകൊമ്പൻ.
അമ്മായി യുടെ കഥകൾക്ക് പൂർണത കൊടുക്കാൻ ജീപ്പിലെ പലരും പുതിയ പുതിയ കഥകൾ ഏച്ചുകെട്ടികൊണ്ടേ ഇരിക്കുന്നു.
കൊച്ചു കുട്ടിയായ എന്റെ പേടി കനത്തു. പുറത്തോട്ടു നോക്കാൻ പോലും പേടി ആയി. പക്ഷെ ജീപ്പിലെ പലർക്കും ആനയെ കാണണം, മാനിനെ കാണണം, കാട്ടിയെ കാണണം, പുലിയെ കാണണം അങ്ങനെ പോണു ആഗ്രഹങ്ങൾ.
പലരും ബാവലിക്ക് വന്നിരിക്കുന്നത് തന്നെ ഇതുപോലെ എന്തേലും കാണാൻ ആണ് എന്ന് തോന്നും വിധം ആണ് വാചക കസർത്തുകൾ .
എന്റെ മനസ്സിൽ നിറയെ ആ ഒറ്റ കൊമ്പൻ ആണ്.
മനോഹരമായ കാടും, റോഡ് ന് ചേർന്ന് ഒഴുകുന്ന അരിവികളും എനിക്ക് ഭീതിയായി തോന്നി, എങ്ങെനെ എങ്കിലും വീട്ടിൽ തിരിച്ച് എത്തണം എന്നത് മാത്രം ആയി എന്റെ ചിന്ത.
ഈ നശിച്ച യാത്രക്ക് ഒരു അവസാനം ഇല്ലേ എന്ന് ഞാൻ മനസ്സിൽ പല കുറി അവർത്തിച്ചു.
ഡ്രൈവർ സൈഡായിലിക്ക പണ്ട് ഇതുപോലെ പോയപ്പോ കാട്ടിയെ കണ്ട കാര്യം പറഞ്ഞ് അഭിമാന പുളകിതനായി വളവുകൾ തിരിക്കുന്നത് തന്നെ ഒരു സ്റ്റൈൽ ആണ്.
അങ്ങനെ മിണ്ടിയും പറഞ്ഞും ഏകദേശം കാടിന്റെ നടുവിൽ എത്തി. മുമ്പിലോ പിറകിലോ ഒറ്റവണ്ടി പോലും ഇല്ല. പലയിടത്തും മാൻ കൂട്ടങ്ങളെ കണ്ട് വണ്ടി സ്ലോ ചെയ്തു സൈഡാലിക്ക എല്ലാർക്കും കാണിച്ചു കൊടുക്കുന്നുണ്ട്.
അശ്ചര്യത്തോടെ ഞാനും നോക്കിയിരുന്നു.
ആട്ടിൻകുട്ടിയെ പോലെ തുള്ളിച്ചടി മറിയുന്ന മാൻ കുട്ടികൾ എന്റെ കണ്ണുകൾക്ക് കൗതുകം ആയി.
പിന്നെയും യാത്ര മുന്നോട്ട് പോയി. ദൂരെ നോക്കിയാൽ റോഡിനു നടുവിൽ എന്തോ കാണാം. വണ്ടി സ്പീഡ് കുറച്ചു. ഉപ്പാപ്പ ഉറപ്പിച്ചു പറഞ്ഞു
ആന യാണ് അത് , ഒറ്റ ഒരാന.
വലിയ കൊമ്പുകൾ ആണ് അതിന്
അതെ അത് ഒരു ഒറ്റ കൊമ്പൻ ആണ് .
സൈഡാലിക്ക ബ്രേക്ക് ചവിട്ടി.ആർക്കും ഒരു പേടിയും ഇല്ല,
എല്ലാർക്കും കണ്ണ് നിറയെ അവനെ കാണണം, വണ്ടി കുറച്ചൂടെ അടിപ്പിക്കാൻ പലരും പറഞ്ഞു. ഒരു പോരാളിയെ പോലെ സൈദാലിക്ക വണ്ടി അടിപ്പിച്ച് നിർത്തി, എല്ലാർക്കും കാണാം, പലരും വണ്ടിയിൽ നിന്നു ഒച്ച ഉണ്ടാക്കി, കൈ കൊട്ടി ആനയെ വിളിച്ചു, അവൻ ഒട്ടും തിരിഞ്ഞു നോക്കിയില്ല
റഷീദ് അളിയൻ ജീപ്പിന് മുകളിൽ കയറി നോക്കാനുള്ള പുറപ്പാടാണ്
എല്ലാരും ഹാപ്പി.
ഞാൻ മാത്രം പേടിച്ചറണ്ട് എങ്ങനേലും ഇവിടെന്നു പോയ മതി എന്ന മട്ടിൽ,
കുറച്ചു കഴിഞ്ഞപ്പോ ആന മെല്ലെ കാട്ടി ലോട്ട് കേറി പോവാൻ തുടങി. റോഡു വിട്ട് ആന കാട്ടിലോട്ട് കേറാൻ തുടങി അവൻ അവിടെ നിന്നു, കുറെ നേരം.
സൈഡാലിക്ക വണ്ടി മെല്ലെ സ്റ്റാർട്ട് ചെയ്തു, മെല്ലെ മുന്നോട്ട് പോയി
എല്ലാരും ആനയെ തന്നെ നോക്കി ഇരിപ്പാണ്
വണ്ടി ആനയുടെ അടുത്ത് എത്താൻ ആയി,.......
ഉടനെ.........
ആന തിരിഞ്ഞു, ജീപ്പിനെ നേരെ വരാൻ തുടങി.
എല്ലാരും പേടിച്ചു വിറച്ചു.
ഒരു നിമിഷം എല്ലാ കഥകളും മനസിലോട്ട് വന്നു.
ആന അലറി വിളിച്ച് ജീപ്പ് അടിച്ചു തകർക്കാൻ ഉള്ള വരവാണ്. വലിയ കൊമ്പുകൾ,
അവന്റെ ദേഷ്യം മുഴുവൻ കണ്ണുകളിൽ കാണാം.
എല്ലാരും അലറി വിളിക്കാൻ തുടങി
സൈഡാലിക്കയോട് പറപ്പിച്ചു വിടാൻ എല്ലാരും ആർത്തു വിളിച്ചു.
ജീപ്പ് ഒരടി മുന്നോട്ട് നീങ്ങുന്നില്ല എന്ന് തോന്നി, സൈദാലിക്ക സർവ ശക്തിയും എടുത്തു ആക്‌സിലേറ്റർ അമർത്തി ചവിട്ടി, ജീപ്പ് തന്നെ പേടിച്ചു പോയിരിക്കുന്നു, ആന അടുത്ത് എത്തി. ഉപ്പാപ്പ ബാവലി തങ്ങളെ ഉറക്കെ വിളിച്ചു, ഒരു കാല് കൂടെ എടുത്തു വെച്ചാൽ ജീപ്പ് തവിടു പോടീ എന്ന സ്റ്റേജ് ൽ തല നാരി യക്ക് രക്ഷപെട്ടു.
എല്ലാരും പേടിച്ചു പോയി, ആരും ഒന്നും മിണ്ടുന്നില്ല, വീട് എത്തുന്ന വരെ ശ്വാസം വിടുന്ന ശബ്ദം മാത്രം ജീപ്പിൽ മുഴങ്ങി കേൾക്കാം. സൈദാലിക്ക വിറച്ചു കൊണ്ടാണ് പിന്നെ വണ്ടി ഓടിക്കുന്നത്.
സതീശൻ മാഷിന്റെ ഒരു നുള്ള് തന്നെ ആയിരുന്നു ഇതിലും ഭേദം എന്ന് എനിക്ക് തോന്നി.
ശുഭം
.png)
Comments
Post a Comment