Skip to main content
കൊള്ളി ഹിൽസ്
Pattukottai kamachi മെസ്സ്, ഇങ്ങനെ ഒരു സംഭവം തൃച്ചിയിൽ ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്, അതും നാട്ടിൽ നിന്നും favad റൂമിൽ വന്നപ്പോ. അധികം താമസിയാതെ അടുത്ത വീക്കെൻഡ് തന്നെ അങ്ങോട്ട് വെച്ച് കാച്ചി. സംഭവം കിടു
290 രൂപക്ക് അൺലിമിറ്റഡ് ഫുഡ് ചിക്കൻ, മട്ടൺ, പ്രൗൺസ്, ഞണ്ട്, ബ്രെയിൻ അങ്ങനെ പോണു അവിടെ ഉള്ള മെനു, തിന്നത് നല്ലണം കൂടിന്ന് പറയാല്ലോ. അതിന്റെ ക്ഷീണം മാറ്റാൻ 1000 സ്റ്റെപ്പുകൾ ഇറങ്ങി കൊള്ളിമലയിലെ ആകാശ ഗംഗ വെള്ളച്ചാട്ടം കണ്ടു വരാം എന്ന് ഞങ്ങൾ 4 പേരും തീരുമാനിച്ചു. പിറ്റേന്ന് തന്നെ രാവിലെ 5 മണിക്ക് യാത്ര തിരിച്ചു. 5km ദൂരം പോവാൻ ഞങ്ങൾ പേടിച്ച fazeen ന്റെ തല്ലിപ്പൊളി shine ഉം പിന്നെ തൃച്ചയിൽ നിന്ന് വയനാട് വരെ എത്തിയ നമ്മളെ സ്വന്തം ഹരി ബ്രോ ന്റെ പാഷൻ പ്രൊ യും , രണ്ടും കല്പിച്ചുള്ള യാത്ര. പക്ഷെ ഷൈൻ എന്നെ ശെരിക്കും ഞെട്ടിച്ചു പലപ്പോഴും 90 നും മുകളിൽ പിടിക്കാൻ പറ്റി എന്ന് മാത്രം അല്ല പാഷൻ പ്രൊ ചുരം ഒക്കെ ഒന്ന് കയറിയപ്പോയെക്കും ഒന്ന് തളർന്നെങ്കിലും എവിടെയും ഒരു പതർച്ചയും ഇല്ലാതെ ഷൈൻ സിമ്പിൾ ആയി 70 ഹെയർ പിന്നുകൾ പുഷ്പം പോലെ കയറി കുതിച്ചു പാഞ്ഞു. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് anything എന്ന പാഠം ഓർമിപ്പിക്കുന്നത് പോലെ. കൊള്ളി യിലേക്ക് അടുക്കും തോറും തണുപ്പ് കൂടി കൂടി വന്നു, പോകുന്ന വഴിയിൽ കോട മൂടി ഒന്നും കാണാതെ വിറയലോടെ ചെറിയ ശബ്ദത്തിൽ പാട്ടും കേട്ടു മുന്നോട്ട് പോകുമ്പോ ഒരിക്കലും തീരാത്ത നിമിഷങ്ങൾ ആകണേ എന്ന് ഉള്ളാലെ ആഗ്രഹിച്ചു പോയി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരം അതിനു മുകളിൽ മനോഹരമായ ഒരു ഗ്രാമം അതാണ് kollihillls.സത്യം പറഞ്ഞാൽ തലേ ദിവസത്തെ ഫുഡ് ദഹിപ്പിക്കാൻ പോയ ഞങ്ങൾക്ക് ഈ അടുത്ത് കഴിച്ച മൊത്തം ഫുഡും ആവി ആയി പോകുന്ന ഇറക്കവും കേറ്റവും ആയിരുന്നു വെള്ളച്ചാട്ടം സമ്മാനിച്ചത് . വയനാട്ടുകാരനായ എനിക്ക് വയനാടു മായി kollihills നു ഒരുപാടു സാമ്യം ഉള്ളത് പോലെ തോന്നി. അവിടെ കാര്യമായ കൃഷി കുരുമുളകും വാഴ യും ആണ്, സിൽവർ മരത്തിനു മുകളിൽ കുരുമുളക് ഇടതിങ്ങി നില്കുന്നത് കാണാൻ തന്നെ നല്ല ചന്തം. നട്ടുച്ചക്ക് പോലും സൂര്യന് കീഴടക്കാൻ പറ്റാത്ത ഒരു ചെറു തണുപ്പ് നമ്മളെ തൊട്ടു താലോടി അങ്ങനെ പോകുന്നത് നല്ല രസമുള്ള ഒരു അനുഭവം . 9 മണിക്ക് ഞങൾ റൂമിൽ തിരിച്ചു എത്തുമ്പോയെ ക്കും ഇനിയും ഒരുപാടു തവണ പോകണം എന്ന് മനസിൽ കയറിക്കൂടിയ മറ്റൊരു ഇടം ആയി മാറിയിരുന്നു കൊള്ളി ഹിൽസ്
. അധികം ആരും എത്തിപ്പെട്ടിട്ടില്ലാത്ത തമിഴ് നാട്ടിലെ വയനാട് ആണ് കൊല്ലിമല
Comments
Post a Comment